പുഴയിൽ കുളിക്കുന്നതിനിടെ SI മരിച്ചു; പാലക്കാട് കൊപ്പം Sl സുബീഷ്‌മോനാണ് മരിച്ചത്

പാലക്കാട് കൊപ്പം പൊലീസ് എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊപ്പം പൊലീസ് സ്റ്റേഷന്‍ എസ്.ഐ സുബീഷ്‌മോനാണ് പുലാമന്തോള്‍ പാലത്തിനു താഴെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
കുടുംബവുമായി പുഴയിലേക്ക് കുളിക്കാൻ എത്തിയതായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ആളെ കണ്ടെത്തി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാള സ്വദേശി ആണ് . പുഴയിൽ കുടുംബസമേതം കുളിക്കാൻ എത്തിയതായിരുന്നു . കാലുതെറ്റി വീണാണ് അപകടം സംഭവിച്ചത് .