പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

തൃശൂർ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ രൂക്ഷമായി വിമർശിച്ച് തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. പിണറായി സംസ്ഥാനത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതിയെന്നും രാജ്യത്തേക്ക് ആര് വരണം പോകണമെന്ന് നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹ പറഞ്ഞു.

ഗുരുവായൂരിലെ റോഡ് ഷോയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇന്നലെ കോളനികളും ക്ഷേത്രങ്ങളുമായിരുന്നു സുരേഷ് ഗോപി സന്ദർശിച്ചത്. പ്രവർത്തകരിൽ ആവേശം വിതറുന്ന റോഡ് ഷോയോടെയാണ് പര്യടനത്തിന് സമാപനം കുറിച്ചത്.പ്രവർത്തകർക്ക് ഒപ്പം നൃത്തം ചെയ്തും ആവേശത്തോടെയുമാണ് സുരേഷ് ഗോപിയുടെ റോ‌ഡ്‌ ഷോ മുന്നോട്ടുപോകുന്നത്. ബി ജെ പി ജില്ലാ, പ്രാദേശിക നേതാക്കൾ അദ്ദേഹത്തിനൊപ്പം തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *