വിഴിഞ്ഞം സമരം: 157 കേസുകൾ സർക്കാർ പിൻവലിച്ചു,​ മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് സമരസമിതി

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ 2022ൽ നടന്ന സമരത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ സർക്കാർ പിൻവലിച്ചു. 199 കേസുകൾ രജിസ്റ്റർ ചെയ്തതിൽ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവലിച്ചത്. ഗൗരവസ്വഭാവമുള്ള 42 കേസുകൾ ഇനിയും ബാക്കിയാണ്.

കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. മുഴുവൻ കേസുകളും പിൻവലിക്കണമെന്നാണ് ലത്തീൻ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കേസുകളിലുൾപ്പെട്ട 260 പേർ കമ്മിഷണർക്കും അപേക്ഷ നൽകിയിരുന്നു.

എന്നാൽ സ്റ്റേഷൻ ആക്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കേസുകൾ പിൻവലിക്കില്ലെന്നാണ് സർക്കാർ നിലപാട് .സർക്കാരും സഭയും തമ്മിലുള്ള ധാരണ പ്രകാരമാണ് കേസുകൾ പിൻവലിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ മുഴുവൻ കേസുകളും പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിഴിഞ്ഞം സമരസമിതി. ബിഷപ്പുമാർക്കെതിരെ എടുത്ത കേസുകളും ബാക്കിയുണ്ടെന്ന് സമരസമിതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *