ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്ക്

കോഴിക്കോട്: ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്ക്. കോഴിക്കോട് – വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു.

സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലൻസും എതിരെ വന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലൻസിൽ ഇടിച്ച ട്രാവലർ നിയന്ത്രണം വിട്ട് സമീപത്തെ വെെദ്യുതി പോസ്റ്റിലും ഇടിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *