മോനെ ചോക്ലേറ്റ് അധികം കയ്യിൽ വയ്ക്കണ്ട, അലിഞ്ഞ് പോകും ;മോഹൻലാൽ

ഒന്ന് മാറ്റിപ്പിടിച്ചാലോ, എന്നാണ് ബിഗ് ബോസ് മലയാളം സീണൽ ആറിന്റെ ടാഗ് ലൈൻ. അതുകൊണ്ട് തന്നെ ഏറെ പുതുമയുള്ള പലകാരങ്ങളുമാണ് ഇത്തവണ ബിഗ് ബോസ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇനിയും ഏറെ വരാനും ഇരിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും കൗതുകം പകർന്നൊരു കാര്യം ആയിരുന്നു എല്‍സിഡി വാളിലൂടെ എത്തുന്ന മോഹൻലാൽ കഥാപാത്രം സിഐഡി രാംദാസ്. വീട്ടിൽ നടക്കുന്ന ഓരോ കള്ളത്തരങ്ങളും കണ്ടുപിടിച്ച് മോഹൻലാലിനെ അറിയിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ പണി.
കഴിഞ്ഞ ഒരാഴ്ച ബിബി ഹൗസിൽ നടന്ന ചില കളവുകളെ കുറിച്ചാണ് രാംദാസ് മോഹൻലാലിനോട് പറഞ്ഞിരിക്കുന്നത്. അതിൽ പ്രധാനം ആയിരുന്നു ചോക്ലേറ്റുകൾ അടിച്ചു മാറ്റിയത്. ഇതേകുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാൽ ചോദിക്കുകയും ചെയ്തു. ഓരോരുത്തരും അവരവർ ചെയ്ത കള്ളത്തരങ്ങൾ മോഹൻലാലിനോട് പറയുന്നുണ്ട്. ഇതിനിടയിസ്‍ ആണ് ഗബ്രിയോട് എന്തെങ്കിലും മോഷ്ടിച്ചോ എന്നാണ് മോഹൻലാൽ ചോദിച്ചത്.
“ചോക്ലേറ്റ് രണ്ടെണ്ണം എന്റെ കയ്യിലുണ്ട്. എന്റെ കയ്യിൽ അതുണ്ടെന്ന് ഇവിടെ പറഞ്ഞിരുന്നു”, എന്നാണ് ഗബ്രി പറഞ്ഞത്. ആർക്ക് കൊടുക്കാനാണ് എടുത്തതെന്നാണ് മോഹൻലാൽ പിന്നീട് ചോദിച്ചത്. ചോദിക്കാതെ എടുത്തതല്ലേ. അത് മോഷണം ആണെന്നും മോഹൻലാൽ രസകരമായി പറയുന്നുണ്ട്. പവർ ടീമിലുള്ള ആളുകൾ തന്നെയാണ് മോഷണമെന്നും മോഹൻലാൽ പറഞ്ഞു. ഗബ്രി എടുത്ത ചോക്ലേറ്റ് ആർക്കാ കൊടുത്തതെന്ന് ചോദിച്ചപ്പോൾ, അതവൻ ആർക്കോ സ്പെഷ്യലായി കൊടുക്കാൻ വച്ചേക്കുന്നതെന്നാണ് യമുന പറഞ്ഞത്.