നരേന്ദ്രമോദി ഇന്ന് പാലക്കാടെത്തും; തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം റോഡ്‌ ഷോയും

പാലക്കാട്: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാടെത്തും. നഗരത്തിൽ മോദി റോഡ് ഷോ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോ ആണിത്.

രാവിലെ 9.30ഓടെ അഞ്ചുവിളക്ക് നിന്നും സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം വരെയുള്ള റോഡ് ഷോ. പാലക്കാട്, മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും റോഡ് ഷോയുടെ ഭാഗമാകും.

മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടര്‍ന്നാണ് റോഡ്‌ ഷോയ്ക്ക് എത്തുന്നത്. മേഴ്സി കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കും. വന്‍ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറാണ് പാലക്കാട് ലോക്സഭാ മണ്ഡലം എ‍ൻഡിഎ സ്ഥാനാർഥി.

Leave a Reply

Your email address will not be published. Required fields are marked *