പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവില്ല  ഇ.പി.ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. 

ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞ പദ്ധതിയാണിതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. പൊളിറ്റ്ബ്യുറോയില്‍ എത്താനുള്ള യോഗ്യത തനിക്ക് ഇല്ലെന്നും പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകന്‍ മാത്രമാണ് താനെന്നും ജയരാജൻ പറഞ്ഞു.

കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതില്‍ എല്ലാ വിഭാഗം ജനങ്ങളും ആവേശത്തിലാണ്. മറ്റ് പാര്‍ട്ടിയില്‍പ്പെട്ടവര്‍ പോലും പാര്‍ട്ടി കോണ്‍ഗ്രസ് നന്നായി പോകാന്‍ വേണ്ടി സഹകരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയ നയ രൂപീകരണ വേദിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കെ വി തോമസ് പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച്‌ തനിക്ക് വിവരങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ കത്ത് കൊടുക്കലും കത്തിന് പുല്ലു വില പോലും കൊടുക്കാത്തതും ഒക്കെ സ്വാഭാവികമാണ്. ഇന്ത്യയിലെവിടെയെങ്കിലും കോണ്‍ഗ്രസിന് തെരഞ്ഞെടുക്കപ്പെട്ട ഘടകമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പില്ലല്ലലോ, എല്ലാ നിര്‍ദ്ദേശം ചെയ്യപ്പെട്ടയാളുകളാണെന്നും ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ രാഷ്ട്രീയ നയ രൂപീകരണ വേദിയില്‍ കെ റെയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തെക്കും വടക്കും നടന്ന് കല്ല് പറിച്ചത് കൊണ്ട് അത് ഇവിടെ ചര്‍ച്ചയാവില്ല എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *