നീളൻ മുടി മിസ് ചെയ്യുന്നുവെന്ന് ദീപിക പദുക്കോണ്‍; മറുപടിയുമായി രണ്‍വീര്‍ സിങ്

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവരും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പല വിശേഷങ്ങളും ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഒരു സലോണില്‍ പോയി മുടിവെട്ടിയ ശേഷമുള്ള സെല്‍ഫിയാണ് ദീപിക ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ നീളന്‍ മുടി മിസ് ചെയ്യുന്നു എന്നാണ് #missedmylonghair എന്ന ഹാഷ്ടാഗിലൂടെ ദീപിക പറയുന്നത്.

ദീപികയുടെ ചിത്രത്തിന് താഴെ ഉടന്‍ തന്നെ രണ്‍വീറിന്റെ കമന്റ് എത്തി. ‘ക്യൂട്ട്’ എന്നാണ് രണ്‍വീര്‍ പോസ്റ്റ് ചെയ്ത കമന്റ്. കൂടെ രണ്ട് ഹൃദയ ഇമോജികളും. രണ്‍വീര്‍ ഒരു സ്വീറ്റ് ഭര്‍ത്താവാണ് എന്ന് അതിനുതാഴെ ആരാധകരുടെ കമന്റുകള്‍ എത്തി. ഗര്‍ഭിണിയായതിനു ശേഷം ദീപിക കൂടുതല്‍ സുന്ദരിയായിട്ടുണ്ട് എന്നു പറയുന്നവരും ഉണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് ഇരുവരും അറിയിച്ചത്. സെപ്റ്റംബറില്‍ പുതിയൊരു അതിഥി കൂടി ഇവരുടെ ജീവിതത്തിലേക്കെത്തും. ഏറെ വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ ഇറ്റലിയില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *