കോണ്‍ഗ്രസുകാരെ പരിഹസിച്ച് അനില്‍ ആന്റണി

പത്തനംതിട്ട: കോണ്‍ഗ്രസുകാരെ പരിഹസിച്ച് മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് കോണ്‍ഗ്രസുകാര്‍ക്ക് നല്ലതെന്നാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയുടെ പരിഹാസം.

രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ വോട്ട് തേടാന്‍ എ.കെ. ആന്റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തില്‍ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുമോ എന്ന ചോദ്യത്തോട് നേരത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് കോണ്‍ഗ്രസ് തീരുമാനിക്കുന്നിടത്ത് പ്രചരണത്തിനെത്തുമെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനില്‍ ആന്റണിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *