തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബാലാജിയെ ചെന്നൈയിലെ കൊട്ടിവാകത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാര ചടങ്ങുകൾ ഇന്ന് താരത്തിന്റെ വസതിയിൽ വച്ച് നടക്കും.   തമിഴ് ഉൾപ്പടെ നിരവധി ഭാഷകളിൽ അഭിനയിച്ച ബാലാജി 1975ലാണ് ജനിച്ചത്

അദ്ദേഹം കമല ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി ടെലിവിഷൻ സീരിയലുകളിലൂടെ തമിഴ് അഭിനയലോകത്ത് സജീവമായി. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയവാണ് ബാലാജി അഭിനയിച്ച പ്രധാന തമിഴ് ചിത്രങ്ങൾ. മമ്മൂട്ടി നായകനായി 2004ൽ തീയേറ്ററുകളിലെത്തിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര മേഖലയിലേക്ക് അദ്ദേഹമെത്തുന്നത്. തുടർന്ന് ഭഗവാൻ, ഡാഡികൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *