മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും മൈക്കിന് പ്രശ്നം

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും മൈക്കിന് പ്രശ്നം. അടൂരിൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങി എട്ട് മിനിട്ട് കഴിഞ്ഞതോടെയാണ് മൈക്കിന് പ്രശ്നമുണ്ടായത്. ഇതോടെ മൈക്ക് ഒഴിവാക്കിയാണ് അദ്ദേഹം സംസാരിച്ചത്. വാർത്താസമ്മേളനത്തിന്റെ തുടക്കം മുതലേ മൈക്കിന് പ്രശ്നമുണ്ടായിരുന്നു. മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോൾ മുതലേ മൈക്കിൽ നിന്നും അപശബ്ദമുണ്ടായിരുന്നു.

ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ ദിവസം കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന്റെതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയും മൈക്ക് ഒടിഞ്ഞുവീണിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയിൽ വച്ചായിരുന്നു സംഭവം. അദ്ദേഹം സംസാരിച്ച് അഞ്ച് മിനിട്ട് പിന്നിട്ടപ്പോഴാണ് മൈക്കിന് പ്രശ്നമുണ്ടായത്. ഇതോടെ മൈക്ക് മുഖത്തേക്ക് അടുപ്പിക്കാൻ ശ്രമിച്ചതോടെ മുഖ്യമന്ത്രി പിടിച്ചിരുന്ന പേപ്പർ കൈവിട്ട് പോയി. മൈക്കിൽ പിടിച്ചുകൊണ്ട് പേപ്പർ എടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവമുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *