സാങ്കേതിക സർവകലാശാല വി സി നിയമനം,​ സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

തിരുവനന്തപുരം : ഡോ.എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്ത് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു,​ സർവകലാശാല ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൂർണമായും അവഗണിച്ചു കൊണ്ടാണ് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉത്തരവിട്ടത്.

ഗവ‌ർണർ രാഷ്ട്പതിക്ക് അയച്ച ബില്ലിൽ രാഷ്ട്രപതി അനുവാദം നൽകാത്ത ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഉത്തരവ്. വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലറെ മറികടന്ന് സർക്കാരിന് അവകാശം നൽകുന്നതായിരുന്നു നിയമഭേദഗതി. സേർച്ച് കമ്മിറ്റിയിൽ സർവകലാശാല,​ യു.ജി.സി,​ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്,​ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്കാണ് നിലവിൽ സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *