ഒരു മാധ്യമത്തിന്റെ പേരില്‍ വ്യാജ വാര്‍ത്താ കാര്‍ഡുണ്ടാക്കി പ്രചരിപ്പിച്ചതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിഡി സതീശന്‍

തിരുവനന്തപുരം : ഒരു മാധ്യമത്തിന്റെ പേരില്‍ വ്യാജ വാര്‍ത്താ കാര്‍ഡുണ്ടാക്കി പ്രചരിപ്പിച്ചതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പറയാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. വോട്ടെടുപ്പിന്റെ തലേദിവസം വ്യാജ വാര്‍ത്താ കാര്‍ഡുണ്ടാക്കി പ്രചരിപ്പിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.

സമൂഹത്തില്‍ ഭിന്നിപ്പും വിഭാഗീയതയും ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ നീക്കത്തിനെതിരെ കര്‍ശന നടപടി ഉണ്ടാകണം. വ്യാജ വാര്‍ത്താ കാര്‍ഡ് ഉണ്ടാക്കിയര്‍ക്കെതിരെയും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും മാതൃകാപരമായ നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അന്യായമായി തടങ്കലില്‍ ഇട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കന്മാരെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയാലാണ് വ്യാജകാര്‍ഡ് പ്രചരിപ്പിച്ചത്.

പരാതി പൂര്‍ണരൂപത്തില്‍

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ പറയാത്ത കാര്യം മനോരമ ഓണ്‍ലൈനിന്റെ പേരിന്‍ വാര്‍ത്താ കാര്‍ഡ് ആയി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പിന്റെ തലേദിവസം ഇത്തരം ഒരു വ്യാജ വാര്‍ത്താ കാര്‍ഡ് ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. വാര്‍ത്താ കാര്‍ഡ് വ്യാജമായി സൃഷ്ടിച്ചത് ആണെന്ന് മനോരമ ഓണ്‍ലൈനും സ്ഥിരീകരിക്കുന്നു.

സമൂഹത്തില്‍ ഭിന്നിപ്പും വിഭാഗീയതയും ഉണ്ടാക്കാനാണ് ഇത്തരം നീക്കങ്ങള്‍ . വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ നീക്കത്തിനെതിരെ കര്‍ശന നടപടി ഉണ്ടാകണം. വ്യാജ വാര്‍ത്താ കാര്‍ഡ് ഉണ്ടാക്കിയര്‍ക്കെതിരെയും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും മാതൃകാപരമായ നിയമ നടപടി വേണമെന്ന് ആവശ്യപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *