സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേക്ക്

കൊച്ചി : സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേക്ക് പോയി. 3 രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ യാത്ര. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ നിന്നാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. ഭാര്യ കമല, കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പമാണ് യാത്ര. ഇന്നലെയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും യാത്രാനുമതി ലഭിച്ചത്.

ഈ മാസം 12 വരെ ഇന്തോനേഷ്യയില്‍ മുഖ്യമന്ത്രിയും കുടംബവും സന്ദര്‍ശിക്കും. തുടര്‍ന്ന് 18 വരെ സിംഗപ്പൂരും 19 മുതല്‍ 21 വരെ ദുബായിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ടായിട്ടില്ല. ദുബായിലുള്ള മകനെ സന്ദര്‍ശിക്കാനാണ് യാത്രയെന്നാണ് അനൗദ്യോഗിക വിശദീകരണം.

മന്ത്രി റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്പ് തന്നെ വിദേശത്തേക്ക് പോയിട്ടുണ്ട്. ദുബായിണ് മന്ത്രിയും ഭാര്യയും നിലവിലുളളത്. 19 ദിവസത്തേക്കാണ് റിയാസിന് കേന്ദ്രത്തില്‍ നിന്നും യാത്രാനുമതി ലഭിച്ചിരിക്കുന്നത്. ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *