കണ്ണൂർ വിസ്‌മയ പാർക്കിൽ യുവതിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയതിന് പ്രൊഫസർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിസ്‌മയ പാർക്കിൽ യുവതിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയതിന് പ്രൊഫസർ അറസ്റ്റിൽ. കാസർകോട് പെരിയയിലെ കേന്ദ്ര സ‌ർവകലാശാലയിലെ പ്രൊഫസർ ഇഫ്‌തിക്കർ അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെെകുന്നേരമായിരുന്നു സംഭവം.

മലപ്പുറം സ്വദേശിയായ 22കാരിയോട് പാർക്കിലെ വേവ് പൂളിൽ വച്ച് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി ബഹളം വച്ചതോടെ പാർക്ക് അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് നിലവിൽ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇഫ്‌തിക്കൽ അഹമ്മദിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.മുൻപും ഇയാൾക്കെതിരെ സമാനമായ രീതിയില്‍ ലെെംഗികാതിക്രമ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇതേ യൂണിവേഴ്സിറ്റിൽ പഠിക്കുന്ന പിജി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയോട് ഇയാൾ ലെെംഗികാതിക്രമം കാണിച്ചെന്നായിരുന്നു പരാതി. അതിനെത്തുടർന്ന് പ്രൊഫസറെ സസ്പെൻഡ് ചെയ്യുകയും തുടർ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാൾ തിരിച്ച് ജോലിക്ക് കയറിയതിൽ നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *