പുതിയ മദ്യനയം ഉപകാരസ്മരണ: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മദ്യലോബി സി.പി.എം നേതാക്കള്‍ക്ക് വന്‍ തുക നല്‍കിയതിനുള്ള ഉപകാരസ്മരണയാണ്.

ടൂറിസത്തിന്റെ മറവില്‍ മദ്യനയം നടപ്പാക്കുകയെന്നത് സി.പി.എം തന്ത്രമാണ്. മദ്യനയ രൂപീകരണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ യോഗം വിളിച്ചു കൂട്ടാന്‍ ടൂറിസം ഡയറക്ടറോട് ആവശ്യപ്പെട്ടത് മന്ത്രി തന്നെയാണ്.

ബാര്‍ മുതലാളിമാരില്‍ നിന്നുള്ള പണപ്പിരിവിന്റെ കാര്യത്തില്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിരിച്ച പണത്തിന്റെ പേരിലാണ് ചിലര്‍ക്കെതിരെ നടപടിയെടുത്തത്.

നവകേരള സദസ്സിന്റെ പേരില്‍ ബാര്‍ ഉടമകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം.നേതൃത്വം വന്‍തോതില്‍ പണം സമാഹരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *