കെ. മുരളീധരനെ പാര്‍ട്ടി ചേര്‍ത്തുനിര്‍ത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ദേശീയതലത്തിലും സംസ്ഥാന തലത്തിലും അനുയോജ്യനായ നേതാവാണ് മുരളീധരനെന്നും, അദ്ദേഹത്തെക്കുറിച്ച് പാര്‍ട്ടി അഭിമാനമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി ഏത് പോസ്റ്റ് കൊടുത്താലും മുരളീധരന്‍ അത് ഭംഗിയായി കൊണ്ടുനടക്കും. കെ.പി.സി.സി അധ്യക്ഷ സ്ഥാനം കൊടുക്കേണ്ടി വന്നാല്‍ അതും കൊടുക്കും. ഇതിനുമുമ്പും അധ്യക്ഷനായ ആളാണ് അദ്ദേഹമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു