ഇന്ന് ബലിപെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ

ഇന്ന് ബലിപെരുന്നാൾ. ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഈ ദിനം ആഘോഷിക്കുകയാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു ഈദ് ആശംസകൾ നേർന്നു.

ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.

വടക്കേ ഇന്ത്യയിലും ഇന്ന് തന്നെയാണ് ബലിപെരുന്നാൾ ആഘോഷം. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും. ഡല്‍ഹി ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *