സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഒഴിവാക്കി, 25 ലക്ഷം രൂപവരെയുള്ള ബില്ലുകൾ മാറാൻ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറികളിൽ നിന്ന് 25 ലക്ഷം രൂപ വരെയുള്ളെ എല്ലാ ബില്ലുകളും മാറിനൽകാൻ ധനകാര്യ വകുപ്പിന്റെ അനുമതി. ട്രഷറി വേയ്‌സ് ആൻഡ് മീൻസ് പരിധി ധനവകുപ്പ് ഉയർത്തിയിട്ടുണ്ട്. 25 ലക്ഷം രൂപവരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി വകുപ്പിന് ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ വേയ്‌സ് ആൻഡ് മീൻസ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മാറി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *