കായംകുളത്ത് സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന ആരോപണം

കായംകുളത്ത് സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന ആരോപണം. ഡിവൈഎഫ്ഐ മുന്‍ ഏരിയാ സെക്രട്ടറിയും സിപിഎം പത്തിയൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ പ്രേംജിത്താണ് പ്രതിക്കൂട്ടിലായത്. പ്രേംജിത്തിന്റെ അമ്മയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യവേ ലൈംഗിക ബന്ധത്തിന് നിരന്തരം നിര്‍ബന്ധിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്.

ജോലി ഉപേക്ഷിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. പരാതി അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. ലൈംഗിക പീഡനത്തെക്കുറിച്ച് യുവതി പറഞ്ഞത് ഇങ്ങനെ:

“തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്ന് പ്രേംജിത്ത് പറഞ്ഞു. ആരോടെങ്കിലും പറഞ്ഞാല്‍ എന്നെ പുറത്താക്കും എന്ന് പറഞ്ഞു. ഒരു കാര്യവും അമ്മയെ അറിയിക്കരുതെന്നും ആവശ്യപ്പെട്ടു.”

“ജോലിക്ക് പോകുന്നത് നിര്‍ത്തിയപ്പോള്‍ വീട്ടിലെത്തി 10 ലക്ഷത്തിന്റെ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്നു പറഞ്ഞ് ഓഫീസിലെത്തി കണക്കുകള്‍ ക്ലിയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഓഫീസിലെത്തിയപ്പോള്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നഗ്നഫോട്ടോകള്‍ എടുത്ത് പ്രചരിപ്പിക്കുമെന്നും പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഞാന്‍ നല്‍കിയ മൊഴിയല്ല എഫ്ഐആറില്‍ വന്നത്. അതുകൊണ്ട് വീണ്ടും മൊഴി കൊടുത്തു.പരാതി നല്‍കിയ ശേഷം പല തവണ പ്രേംജിത്ത് ഭീഷണിപ്പെടുത്തി.” – യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *