എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്ന് ബിനോയ് വിശ്വം

എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതുകൊണ്ടാണ് പ്രാകൃതശൈലിയില്‍ സംസ്ഥാനത്തെ കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തിരുത്തല്‍ അത്യാവശ്യമാണ്. തിരുത്തിയില്ലെങ്കില്‍ എസ്എഫ്‌ഐ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന രൂക്ഷവിമര്‍ശനവും ബിനോയ് വിശ്വം ഉന്നയിച്ചു.

ഈ പ്രവര്‍ത്തന രീതി തിരുത്തിയേ തീരൂ. നിരന്തരം കാമ്പസുകളില്‍ അക്രമം നടത്തുന്നത് അംഗീകരിക്കാന്‍ കഴില്ല. ശരിയായ പാഠം എസ്എഫ്‌ഐയെ പഠിപ്പിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കാര്യവട്ടം കാമ്പസിലെ ഇടിമുറി മര്‍ദ്ദനം അടക്കം ഉന്നയിച്ചാണ് സിപിഐയുടെ വിമര്‍ശനം. നിയമസഭയില്‍ എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയം പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *