ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു; ജാവദേക്കർ തുടരും, അനിൽ ആന്‍റണിക്ക് 2 സംസ്ഥാനങ്ങളിൽ ചുമതല

ദില്ലി: ബി ജെ പി കേന്ദ്ര ഘടകം സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു. പല സംസ്ഥാന ഘടകങ്ങളിലും മാറ്റമുണ്ടെങ്കിലും കേരളത്തിന്‍റെ ചുമതലയിൽ പ്രകാശ് ജാവ്ദേക്കർ തന്നെ തുടരും. സഹചുമതല ഒഡീഷയിലെ എം പി അപരാജിത സാരം​ഗിക്കായിരിക്കും.

പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്ന അനിൽ ആന്‍റണിക്ക് നാ​ഗാലാൻഡിന്‍റെയും മേഘാലയയുടെയും ചുമതലയുണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സഹ കോർഡിനേറ്റർ സ്ഥാനം വി മുരളീധരനും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *