ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മപുതുക്കാന്‍ കെപിസിസി; ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 18ന് കോട്ടയം മാമ്മന്‍ മാപ്പിള്ള ഹാളില്‍ നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷത വഹിക്കും

ഡിസിസികളുടെയും ബ്ലോക്ക്-മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന, രക്തദാന ക്യാമ്പ്,പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളേയും ഉമ്മന്‍ചാണ്ടിയുടെ കാരുണ്യ സ്പര്‍ശം ഏറ്റിട്ടുള്ളവരേയും പങ്കെടുപ്പിച്ചാകും പൊതുസമ്മേളനങ്ങള്‍ നടത്തുക.

2023 ജൂലൈ 18നാണ് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. വിലാപയാത്രയിലും സംസ്‌കാര ചടങ്ങുകളിലുമായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ ശവകുടീരത്തില്‍ ഇപ്പോഴും ആളുകള്‍ സന്ദര്‍ശനം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *