പോലീസ് മേധാവിയായി സര്‍ക്കാര്‍ പരിഗണിച്ചില്ല: ഡിജിപി വിനോദ് കുമാര്‍ സ്വയം വിരമിക്കലിലേക്ക്

തിരുവനന്തപുരം: വിരമിക്കാന്‍ ഒരുവര്‍ഷത്തോളം ബാക്കിനില്‍ക്കെ ഡി.ജി.പി. തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ്കുമാര്‍ സ്വയം വിരമിക്കലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പോലീസ് മേധാവിയായി സര്‍ക്കാര്‍ പരിഗണിക്കാത്തതിനാലാണ് വിനോദ് കുമാര്‍ സ്വയം വിരമിക്കലിന് ഒരുങ്ങുന്നതെന്നും പറയുന്നു. നിലവിലെ ഡിജിപി നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദര്‍വേഷ് സാഹിബിന്റെ കാലാവധി നീട്ടിനല്‍കിയതോടെ ടി.കെ. വിനോദ് കുമാറിന് ഇനി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയില്ലാതെയുമായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്വയംവിരമിക്കലിലേക്കു കടന്നത്.
വിദേശത്ത് അധ്യാപനത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നത് കേന്ദ്രം അനുവദിക്കാത്തതിനു പിന്നാലെയാണ് അദ്ദേഹം സ്വയംവിരമിക്കലിന് അപേക്ഷിച്ചത്. ക്ലീന്‍ ഇമേജുള്ള എപിഎസുകാരനാണ് വിനോദ് കുമാര്‍. ഒരു കളങ്കവുമില്ലാത്ത സര്‍വ്വീസുമായാണ് സ്വയം വിരമിക്കുന്നത്.
1992 ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ ടി.കെ. വിനോദ് കുമാര്‍ അടുത്തവര്‍ഷം ഓഗസ്റ്റിലായിരുന്നു വിരമിക്കേണ്ടിയിരുന്നത്. ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ തയ്യാറാക്കുന്ന പോലീസ് മേധാവിയ്ക്കുള്ള സാധ്യത പട്ടികയില്‍ വിനോദ് കുമാറിന് ഇടം നേടാനാകില്ല. ആറു മാസത്തില്‍ അധികം സര്വ്വീസുള്ളവരേ മാത്രമേ ഇതിന് പരിഗണിക്കൂ. ഈ സാഹചര്യത്തിലാണ് വിനോദ് കുമാര്‍ വിരമിക്കുന്നത്.
കഴിഞ്ഞ രണ്ടു തവണയായി സീനിയോറിട്ടി മറികടന്നാണ് പോലീസ് മേധാവിയെ നിയമിക്കാറുള്ളത്. അനില്‍ കാന്തിനേയും പിണറായി സര്‍്ക്കാര്‍ പ്രത്യേക താല്‍പ്പര്യത്തില്‍ നിയമിച്ചു. അന്ന് ടോമിന് തച്ചങ്കരി അടക്കമുള്ളവര്‍ക്ക് ഇത് അംഗീകരിച്ച് സര്‍വ്വീസില്‍ തുടരേണ്ടി വന്നു. നിലവില്‍ സാഹിബിനേക്കാള്‍ സീനിയറായ ഐപിഎസുകാര്‍ പോലീസ് സേനയിലുണ്ട്.