പൊലീസ് അസോസിയേഷന്‍ ഓണ്‍ലൈന്‍ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി

കണ്ണൂര്‍ : സംസ്ഥാന പൊലീസ് അസോസിയേഷന്‍ പ്രസിഡന്റിന് ഓണ്‍ലൈന്‍ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി. സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെ തെറി വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.

കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ രണ്ട് പേരാണ് മോശമായി സംസാരിച്ചത്. ഇവര്‍ രണ്ടുപേരും മദ്യപിച്ചിട്ടാണ് തെറി വിളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, മീറ്റിംഗില്‍ അബദ്ധത്തില്‍ കയറിയവരാണ് ഇവരെന്നും നടപടി ഒന്നുമില്ലെന്നുമാണ് കെപിഎയുടെ വിശദീകരണം. എന്തായാലും പൊലീസുകാരുടെ തെറിവിളി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ നിരവധി പേരാണ് പോലീസുകാരെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *