ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; പ്രതീക്ഷയില്‍ റിപ്പബ്ലിക്കൻ പാർട്ടി

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു.

വധശ്രമം അതിജീവിച്ചതോടെ പാർട്ടിയിലും യുഎസില്‍ പൊതുവായും ട്രംപിന് പുതിയ പരിവേഷം ലഭിച്ചിട്ടുണ്ട്.ജയിച്ചുകയറാം എന്ന ശക്തമായ പ്രതീക്ഷ നിലവില്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ വാൻസ് നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ. ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന വാൻസ് യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്.നിലപാടുകളിൽ ഡോണൾഡ് ട്രംപിന്റെ തനി പകർപ്പാണ് ജെ.ഡി.വാൻസ് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *