വാർത്താസമ്മേളനത്തിനിടെ മൂക്കിൽനിന്ന് രക്തസ്രാവം; കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി ആശുപത്രിയിൽ

ബെംഗളൂരു: കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ മൂക്കിൽനിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് സംഭവം.

മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ ഉൾപ്പെടെ കുമാരിസ്വാമിക്ക് ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കവെ കുമാരസ്വാമിയുടെ മൂക്കിൽനിന്ന് രക്തം ഒഴുകുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഉടൻതന്നെ ടൗവ്വൽകൊണ്ട് മൂക്കുപൊത്തി കുമാരസ്വാമി പിന്നിലേക്ക് മാറുന്നതും യെദിയൂരപ്പ മുന്നിലേക്ക് വരുന്നതും ദൃശ്യത്തിലുണ്ട്. കുമാരസ്വാമിയുടെ വസ്ത്രത്തിൽ രക്തം പറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *