വയനാടിന് അഞ്ച് കോടി രൂപ അനുവദിച്ച് തമിഴ്‌നാട്, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നെെ: ഉരുൾപൊട്ടൽ ഉണ്ടായ പശ്ചാത്തലത്തിൽ വയനാടിന് ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായമായ അഞ്ചുകോടി രൂപ അനുവദിച്ചത്.

സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരായ ജി എസ് സമീരൻ,​ ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തും. ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിനായി അഗ്നിശമനസേനയിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ 20 രക്ഷാപ്രവർത്തകരെയും ഒരു എസ് പിയുടെ നേതൃത്വത്തിൽ 20 ദുരന്തനിവാരണ ടീമിനെയും 20 ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ സംഘത്തെയും ചുമതലപ്പെടുത്തി. ഇവർ കേരളത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *