മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പരാതി പരിഹാരത്തിന് ശ്രീറാം IAS നേതൃത്വം നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാരസെല്‍ രൂപീകരിച്ചു. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക. ശ്രീറാം വി. ഐ.എ.എസ്സിന്റെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുക.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായാണ് നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും സംശയങ്ങളും പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക ഉദ്യോഗസ്ഥ സംഘം. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ധനസമാഹരണം സർക്കാർ നിർത്തിവെച്ചിരിക്കുകയാണ് ഇതിന്റെ പേരില്‍ തട്ടിപ്പ് വ്യാപകമാണെന്ന പരാതിയെത്തുടർന്നാണ് നടപടി.