‘ഞാന്‍ നില്‍ക്കുമ്പോള്‍ തോന്നിവാസം കാണിക്കുന്നോ’; വി.ഡി സതീശൻ

‘ഞാനിവിടെ നില്‍ക്കുമ്പോൾ തോന്നിവാസം കാണിക്കുന്നോ’ കോൺഗ്രസ് പ്രവർത്തകരെ രൂക്ഷമായി ശാസിച്ച് വി.ഡി സതീശൻ. പ്രതിപക്ഷ നേതാവിനോട് ചോദ്യം ചോദിച്ച റിപ്പോർട്ടര്‍ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് വി.ഡി സതീശൻ രംഗത്ത് എത്തിയത്.
‘ഞാനിവിടെ നില്‍ക്കുമ്പോൾ തോന്നിവാസം കാണിക്കുന്നോ’ എന്നാണ് വി.ഡി സതീശൻ ചോദിച്ചത്. പത്തനംതിട്ടയിലെ തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ശനിയാഴ്ച വലിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഘർഷത്തിൽ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും കാണാനായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പന്തളത്തെ ആശുപത്രിയിലെത്തിയത്.
ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അതിനിടയിലാണ് കൈരളി ടി വി റിപ്പോർട്ടർ തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്. ഉത്തരം പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങവെയാണ് പ്രവർത്തകർ പ്രകോപനം കാട്ടിയത്.