യോഗേഷ് ഗുപ്ത വിജിലന്‍സ് മേധാവിയായി ചുമതലയേറ്റു

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ മേധാവിയായി യോഗേഷ് ഗുപ്ത ഐ പി എസ് ഇന്നലെ ചുമതലയേറ്റു.ഡി ജി പി റാങ്കിലുള്ള ഇദ്ദേഹം 1993 ഐ പി എസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്.
വിജിലന്‍സ് മേധാവി യായിരുന്ന ടി കെ വിനോദ് കുമാര്‍ സ്വമേധയാ വിരമിച്ചതിനെതുടര്‍ന്നാണ് യോഗേഷ് ഗുപ്ത നിയമിതനായത്.ബെവ്കോ ചെയര്‍ മാനും മാനേജിങ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.
ഇതിനു മുന്‍പ് ദീര്‍ഘകാലം കേന്ദ്ര ഡെപ്യുട്ടേഷനില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലും സി ബി ഐ യുടെ സാമ്പത്തിക കുറ്റാ ന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചിരുന്നു.

വിജിലന്‍സ് ആസ്ഥാനത്തു നടന്ന ചുമതലയേ ല്‍ക്കല്‍ ചടങ്ങില്‍ വിജിലന്‍സ് ഇന്റലിജന്‍സ് എസ് പി ബിജുമോന്‍ ഇ എസ്, വിജിലന്‍സ് തെക്കന്‍ മേഖല പോലീസ് സൂപ്രണ്ട് കെ കെ അജി ഐ പി എസ്, വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -2 പോലീസ് സൂപ്രണ്ട് വി അജയകുമാര്‍, വിജിലന്‍സ് ആസ്ഥാനത്തെ ഡിവൈ എസ് പി കരുണാകരന്‍ പി പി, ഡിവൈ എസ് പി സന്തോഷ്‌കുമാര്‍ ജെ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *