‘നടന്മാർ വാതിലുകളിൽ വന്നുമുട്ടും, ആലിംഗനം ചെയ്യുന്ന സീൻ 17 തവണ എടുക്കേണ്ടി വന്നു’

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സിനിമ രംഗത്ത് പുറമെയുള്ള തിളക്കം മാത്രമാണുള്ളതെന്നും അവസരം ലഭിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നെന്ന മൊഴികളും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.
മലയാള സിനിമയിൽ ആൺ മേൽക്കൊയ്മ നിലനിൽക്കുന്നുണ്ടെന്നും നടന്മാർ വാതിലിൽ മുട്ടുന്ന സാഹചര്യങ്ങൾ വരെയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആലിംഗന സീൻ ചിത്രീകരിക്കാൻ 17 റീട്ടേക്കുകൾ വരെയെടുത്തെന്നും സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.