പട്ടം സെൻ്റ് മേരീസിലെ ഒന്നിച്ചോണത്തിൽ ഓണസദ്യയുണ്ട് പതിനായിരങ്ങൾ

തിരുവനന്തപുരം: പതിനായിരം വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി പട്ടം സെൻ്റ് മേരീസിലെ ഓണാഘോഷം പുതുചരിത്രം കുറിച്ചു.വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ടു വന്ന പച്ചക്കറിയും പലവ്യഞ്ജനങ്ങളുമുപയോഗിച്ച് നടത്തിയ ഓണസദ്യ വേറിട്ട അനുഭവം പകർന്നു. നാല് സ്ഥലങ്ങളിൽ മൂന്ന് പന്തികളിലായിരുന്നാണ് കുട്ടികൾ ഓണം മുണ്ടത്. സ്കൂൾ പിടിഎ അംഗങ്ങളും അധ്യാപകരും ഒന്നിച്ച് സദ്യയൊരുക്കിയപ്പോൾ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾ വിളമ്പുകാരായി. മഹാബലിയും വാമനനും ചെണ്ടമേളവുമായി ഒരു ഭാഗത്ത് ഓണാഘോഷം നിറഞ്ഞാടിയപ്പോൾ മരുഭാഗത്ത് കുട്ടികൾ സദ്യയുടെ സ്വാദ് നുണഞ്ഞിരുന്നു.

ആയിരത്തിൽ പരം ഓണക്കിറ്റുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കിയ ശേഷമാണ് ഓണാഘോഷം നടന്നത്.സ്കൂൾ പ്രിൻസിപ്പൽ ഫാ. നെൽസൻ, വൈസ് പ്രിൻസിപ്പൽ റാണി.എം. അലക്സ് എന്നിവർ നേതൃത്വം ഏറ്റെടുത്തപ്പോൾ വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥർ , പോലീസ് മേധാവികൾ, സർക്കാർ പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പ്രത്യേകക്ഷണിതാക്കളായി ഒന്നിച്ചോണത്തിൻ്റെ വിശിഷ്ടതിഥികളായി എത്തി.

Leave a Reply

Your email address will not be published. Required fields are marked *