അന്‍വറിന്‍റേത് ഗുരുതര ആരോപണം, പിണറായി രാജി വയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍

തൃശ്ശൂര്‍:  കേരള പൊലീസിനും ആഭ്യന്ത്ര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.ആരോപണം തെറ്റെങ്കിൽ അൻവറിനെതിരെ എന്തുകൊണ്ട് നടപടി നടപടിയില്ലെന്ന് അദ്ദേഹം ചോദിച്ചു.മന്ത്രിസഭ അംഗങ്ങളുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹ ആരോപണത്തിന് സമാനമാണ്.പിണറായിയുടെയും ഗോവിന്ദന്‍റേയും നാവിറങ്ങിപ്പോയോയെന്ന് അദ്ദേഹം ചോദിച്ചു.സർക്കാർ രാജി വയ്ക്കണം.അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണം

സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടെന്ന് വ്യാഖ്യാനിക്കണ്ട.അത്തരത്തിലുള്ള വ്യാഖ്യാനം തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്.മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് രാജ്യദ്രോഹം നടത്തിയത് ആണ് അന്വേഷിക്കേണ്ടത്.എംഎല്‍എ പറഞ്ഞത് തെറ്റെങ്കിൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *