എഡിജിപിക്കെതിരായ;ഇ ഡി അന്വേഷണം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ. യുടെ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് സാധ്യത. സംഭവം ഗൗരവത്തോടെയാണ് ഇഡി കാണുന്നത്. ഇതേ തുടർന്നാണ് ഇഡി അന്വേഷണം നടത്താൻ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഉടൻ ഉത്തരവിറങ്ങും.
എം എൽ എ യുടെ ആരോപണം സംബന്ധിച്ച വിശദമായ വിവരങ്ങൾ എൻഫോഴ്സ് വിഭാഗം ഇന്നലെ തന്നെ ശേഖരിച്ചിരുന്നുശേഖരിച്ചിരുന്നു.

എംആര്‍ അജിത് കുമാര്‍ കവടിയാര്‍ കെട്ടാരത്തിന്റെ കോമ്പൗണ്ടില്‍ സ്ഥലം വാങ്ങിയത് എങ്ങനെ എന്നുള്ളതും അന്വേഷണ പരിധിയിൽ പെടും. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തത്. 12,000 സ്‌ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മ്മിക്കുന്നതാണെന്നാണ് വിവരം. 60 ലക്ഷം രൂപ വരെയാണ് സെന്റിന് വില. ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ സ്ഥലത്തിന് തൊട്ടടുത്താണിതെന്നും പി വി അന്‍വര്‍ ആരോപിച്ചു.

മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥാണ്എം ആര്‍ അജിത് കുമാര്‍. അതുകൊണ്ട് തന്നെ ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥസംഘമായിരിക്കും അന്വേഷിക്കുക. ബിലിവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട എം ആർ അജിത് കുമാറിന്റെ പ്രവർത്തനവും അദ്ദേഹത്തിന് നേരെയുള്ള ആരോപണവും അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *