ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു

കൊച്ചി: ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജി അടങ്ങുന്ന വിശാല ബെഞ്ചായിരിക്കും ഇനിമുതൽ ഈ കേസുകൾ പരിഗണിക്കുക.
ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കവേയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് കോടതി അറിയിച്ചത്. ഹേമാകമ്മിറ്റിയുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.