‘രാഷ്ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ: കുറ്റം പറയാൻ ആർക്ക് യോഗ്യത?

കോഴിക്കോട് ∙ എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടു എന്നതു സംബന്ധിച്ച ചർച്ചകളോടു പുച്ഛമാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ജീവിക്കാൻ അനുവദിക്കണം, ഞാൻ ആരെയും ദ്രോഹിക്കാറില്ലന്നും സന്ദർശനത്തിൽ കുറ്റം പറയാൻ ആർക്കാണു യോഗ്യതയെന്നും സുരേഷ് ഗോപി പറഞ്ഞു. മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ പുരസ്കാരം സ്വീകരിക്കാൻ കോഴിക്കോട്ടെത്തിയതായിരുന്നു സുരേഷ് ഗോപി.

Leave a Reply

Your email address will not be published. Required fields are marked *