മകൾ ദില്ലി പൊലീസിന്‍റെ പിടിയിലായെന്ന് വ്യാജ സന്ദേശം

കൊച്ചി: എംഎല്‍എയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ കുടുംബത്തെയാണ് സൈബര്‍ തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. എംഎല്‍എയുടെ മകള്‍ ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മകള്‍ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയില്‍ എറണാകുളം സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ, വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് വിശ്വസിപ്പിച്ച് ആളുകളില്‍ നിന്ന് പണംതട്ടുന്ന മറ്റൊരാള്‍ പൊലീസിന്റെ പിടിയിലാണ്. ദില്ലി സ്വദേശി പ്രിന്‍സിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി. 30 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *