വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവിട്ട തുകയുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. കണക്ക് കേട്ട് ആരും ഞെട്ടരുതെന്ന് വിചാരിച്ചിട്ട് ഒരു കാര്യവുമില്ല. 359 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് ആയത് 2 കോടി 76 ലക്ഷം ആണ്. അതായത് ഒന്നിന് 75,000 രൂപ വെച്ച്. എന്നാല്‍ പരിക്കേറ്റവര്‍ക്ക് ചെലവായ തുക വേറെയുമുണ്ട് കേട്ടോ.
ഇനി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്സിന് യൂസര്‍ കിറ്റ് നല്കിയ വകയില്‍ ആകെ 2 കോടി 98 ലക്ഷമാണ് ചെലവായിരിക്കുന്നയത്. ആമശഹല്യ പാലത്തിന്റെ അടിയില്‍ കല്ല് നിരത്തിയത് ഒരു കോടി രൂപ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അത് നിര്‍മ്മിച്ചത് സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നത് വേറെ കാര്യം.
17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടി. ഇന്ത്യന്‍ എയര്‍ ഫോഴ്സിന് എയര്‍ ലിഫ്റ്റിംഗ് ഹെലികോപ്ടര്‍ ചാര്‍ജ്ജ് 17 കോടി ആണ് കേട്ടോ. ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ വെറും 12 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ട്രാന്സ്പോട്ടേഷന് വകയില്‍ ഒരു 4 കോടി ചെലവായിട്ടുണ്ട്. കൂടാതെ മിലിട്ടറി /വോളണ്ടിയര്‍മാര്‍ എന്നിവരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്കിയ വകയില്‍ ഒരു 2 കോടി കൂടി സര്‍ക്കാരിന്റെ കയ്യില്‍ നിന്നും ചെലവായി.
തീര്‍ന്നില്ല കേട്ടോ…മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയ വകയില്‍ ഒരു 15 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങള്‍ക്ക് ഒരു 10 കോടി. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ സൗജന്യമായി നല്‍കിയത് നല്കിയതായിരുന്നു എല്ലാം. പോരാത്തതിന് ആവശ്യത്തിന് അധികം ഉണ്ട് എന്ന് പറഞ്ഞു ഒരുപാട് ലോഡുകള്‍ സര്‍ക്കാര്‍ തന്നെ മടക്കി അയച്ചു…… എന്നിട്ടും 10 കോടി രൂപ ചെലവായതായാണ് സര്‍ക്കാര്‍ പറയുന്നത്.
കൂടാതെ, എന്നിവക്ക് ചിലവായത് 15 കോടിയുമാണ്. എന്നാല്‍ ഇതൊക്കെ അന്ന് നല്കിയ ഉടമകള്‍ തന്നെ സൗജന്യമായിട്ടാണ് നല്‍കിയതെന്ന് അറിയിച്ചിരുന്നു. എന്നിരിക്കെയാണ് സര്‍ക്കാര്‍ ഈ കണക്ക് പറയുന്നത്. അതോടൊപ്പം ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി ചിലവ് 11 കോടിയുമാണ് എന്നാണ് പറയുന്നത്. എന്നാല്‍ അതും ജനങ്ങള്‍ ഒരു ലോഡ് വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്കായി അയച്ചിരുന്നു. ഒടുവില്‍ ഇനി ഒന്നും അയക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ പറയുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നിട്ടാണ് ഈ കണക്ക് സര്‍ക്കാര്‍ പറയുന്നത്.
എന്തായാലും കണക്ക് പുറത്തു വന്നതിനു പിന്നാലെ ഇനിയും മറക്കാതെ എല്ലാവരും ദുരിതാശ്വാസ നിധിയില്‍ തന്നെ പണം നല്‍കണം കേട്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം. വയനാട് ദുരന്തത്തിനായി സര്‍ക്കാര്‍ ചെലവാക്കിയ തുക മൊത്തത്തില്‍ പരിശോധിച്ചാല്‍ കൂടുതലും ദുരിതബാധിതരെക്കാള് വോളണ്ടിയര്‍മാര്‍ക്ക് വേണ്ടിയാണു കോടികള്‍ ബാലഗോപാല്‍ വാരിയെറിഞ്ഞിരിക്കുന്നത്. ഈ ൃലുീൃ േല്‍ നിന്ന് തന്നെ ഗവണ്മെന്റ് ശവം വരെ തിന്ന് കാശാക്കുകയാണ് എന്ന് ബുദ്ധിയുള്ള മനുഷ്യസമൂഹത്തിന് മനസ്സിലാകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.