സീതാറാം യെച്ചൂരിയെ ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്‌കരിച്ചതായുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജം

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്‌കരിക്കുകയാണ് ചെയ്തതെന്ന് സാമൂഹ്യമാധ്യമമായ എക്സില്‍ ചിത്രം സഹിതം വ്യാജ പ്രചാരണം. കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ ഹിന്ദുക്കളെ വിഡ്ഢികളാക്കുകയാണെന്ന് പറഞ്ഞാണ് ട്വീറ്റുകള്‍. എന്താണ് ഇതിന്റെ വസ്തുത എന്ന് വിശദമായി പരിശോധിക്കാം.

പ്രചാരണം

‘കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെയാണ് ഇന്ത്യന്‍ ഹിന്ദുക്കളെ വിഡ്ഢികളാക്കുന്നത് എന്ന് നോക്കൂ. ഹിന്ദു പേരുള്ള, സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവായ യെച്ചൂരിയെ ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് സംസ്‌കരിച്ചത്’- എന്നുമാണ് ഒരു ട്വീറ്റിലുള്ളത്. ‘സീതാറാം യെച്ചൂരി ഹിന്ദുവായിരുന്നോ? അല്ല, അദേഹത്തെ ശവപ്പെട്ടിയില്‍ കിടത്തിയിരിക്കുന്നത് കാണൂ. യെച്ചൂരി ക്രിപ്‌റ്റോ ക്രിസ്ത്യനാണ്. ഇതാണ് സഖാക്കളുടെ യഥാര്‍ഥ മുഖം’- എന്നും പറഞ്ഞാണ് മറ്റൊരു ട്വീറ്റ്. സമാന രീതിയില്‍ സീതാറാം യെച്ചൂരി ക്രിസ്ത്യനാണ് എന്ന് പറയുന്ന മറ്റ് നിരവധി ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും കാണാം. അവയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.

വസ്തുത

എന്നാല്‍ സീതാറാം യെച്ചൂരിയെ ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്‌കരിച്ചതായുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമാണ്. യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ദില്ലി എയിംസിന് വിട്ടുനല്‍കുകയാണ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *