എസ് പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം

തിരുവനന്തപുരം: എസ് പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. മലപ്പുറം എസ് പി ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതിയിലാണ് സുജിത് ദാസിനെതിരെ അന്വേഷണം നടത്തുന്നത്. വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ് 1 ആണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്.

അതേസമയം, എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ശുപാർശയിൽ മുഖ്യമന്ത്രി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഡിജിപി ശുപാർശ നൽകി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എഡിജിപിക്കെതിരായ അൻവറിന്‍റെ ആരോപണങ്ങളിൽ ഡിജിപി ഈ ആഴ്ച ഇടക്കാല റിപ്പോർട്ട് നൽകും. പി വി അൻവർ നൽകിയ മൊഴിയിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അതിനിടെ, ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ വീണ്ടും രംഗത്തെത്തി. 

­

Leave a Reply

Your email address will not be published. Required fields are marked *