മദ്യപാനം :അസന്മാർഗികം ഡിവൈ എസ് പി യ്ക്ക് സസ്പെൻ ഷൻ

തിരുവനന്തപുരം: ജോലിക്ക് കൃത്യമായി ഹാജരാകാതെ മദ്യപാനവും അസന്മാർഗിക കൂട്ടുകെട്ടുമായി നടന്ന ഡി വൈ എസ് പി യ്ക്ക് സസ്പെൻഷൻ.സംസ്ഥാന ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഡി വൈ എസ് പി യായ വി രാജീവ്‌ നെയാണ് ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തത്.

അവധി യെടുക്കാതെ സ്ഥിരമായി ജോലിക്ക് ഹാജരാകാതെ മുങ്ങിനടക്കുന്നആളാണ് വി രാജീവ്‌ എന്ന് സസ്പെൻ ഷൻ ഉത്തരവിൽ പറയുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ ഇദ്ദേഹം അവിടെ വീടും കുടുംബവും ഉണ്ടായിട്ടും അവധി ദിവസങ്ങളിൽ പോലും വീട്ടിൽ പോകാതെ ആലപ്പുഴ നഗരമധ്യത്തിലെ വാടകവീട്ടിൽ മദ്യപാനവും അസന്മാർഗിക കൂട്ടുകെട്ടുമായി കഴിയുകയാണെന്നു ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഡി വൈ എസ് പി -2 ആയിരുന്ന രാജീവ്‌ കഴിഞ്ഞ ആഗസ്റ്റ് 7ന് അനധികൃതമായി ഹാജരാകാതിരുന്നതിനെ തുടർന്ന് എസ് പി ‘ആ ബ്സെന്റ്’ രേഖപ്പെടുത്തുകയും അന്വേഷണത്തിനായി യൂണിറ്റിലെതന്നെ ഡിവൈ എസ് പി -1ആയ കെ ബി പ്രഭുല്ലചന്ദ്രനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. രാജീവിന്റെ വാടകവീട്ടിലെത്തിയ പ്രഭുല്ലചന്ദ്രന് മദ്യപിച്ചനിലയിലാണ് രാജീവിനെ കണ്ടെത്താൻ കഴിഞ്ഞത്.

പ്രമദമായ ആറ് കേസുകളുടെ അന്വേഷണചുമതല ഡിവൈ എസ് പി രാജീവിന് ആയിരുന്നു. എന്നാൽ കേസന്വേഷണത്തിൽ യാതൊരു സു ഷ്‌കാന്തിയും അദ്ദേഹം കാട്ടിയില്ലെന്നും ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതയും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.വകുപ്പുതല നടപടിയെന്ന നിലയിൽ വാചകീയ അന്വേഷണത്തിനും ഉത്തരവുണ്ട്.

ക്രൈംബ്രാഞ്ചിലെ വനിതാഉദ്യോഗസ്ഥർക്ക് അനാവശ്യമായി മെസ്സേജ് രാജീവ്‌ അയക്കുന്നതായി സ്ഥിരീകരിക്കാത്ത പരാതിയുണ്ടെന്നു സസ്പെൻഷൻ ഉ ത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *