ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺ​ഗ്രസ് മുന്നേറുന്നു

ദില്ലി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺ​ഗ്രസ് മുന്നേറുന്നു. ജമ്മുകശ്മീരിൽ ആദ്യ മണിക്കൂറിൽ കോൺ​ഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവിൽ ബിജെപിയും കോൺ​ഗ്രസ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഹരിയാനയിൽ കോൺ​ഗ്രസ് 30 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിൽ കോൺ​ഗ്രസ് 46, ബിജെപി 20, മറ്റുള്ളവ-6 എന്നിങ്ങനെയാണ് ലീഡ്. അതേസമയം, ജെജെപി സീറ്റുകളിലൊന്നും മുന്നിട്ടുനിൽക്കുന്നില്ല. കശ്മീരിൽ നാഷ്ണൽ കോൺഫറൻസ്-കോൺ​ഗ്രസ് സഖ്യം 31, ബിജെപി 25, പിഡിപി-04, മറ്റുള്ളവ 10 എന്നിങ്ങനെയാണ് കണക്കുകൾ. തുടക്കത്തിൽ കോൺ​ഗ്രസ് മുന്നിട്ടുനിന്നെങ്കിലും ഇപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. ഇവിടെ ആര് സർക്കാരുണ്ടാക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. 55

Leave a Reply

Your email address will not be published. Required fields are marked *