രാഹുൽ ഷാഫിയുടെ നോമിനി, പാർട്ടി അംഗീകരിച്ച് സ്ഥാനാർത്ഥിയാക്കിയെന്ന്; കെ. സുധാകരന്‍

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയെന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. ഷാഫിയുടെ നിർദ്ദേശം പാർട്ടി അംഗീകരിച്ച് രാഹുലിനെ സ്ഥാനാർത്ഥിയാക്കി. വടകരയിൽ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ല.

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി നിർദ്ദേശിച്ച സ്ഥാനാർത്ഥിയാണെന്ന് ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് പരസ്യമായി പറയുന്നത്. കെ.മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കമാന്റിന് അയച്ച കത്ത് പുറത്തായത് പാർട്ടി അന്വേഷിക്കും. കത്ത് ഡിസിസി അയച്ചതു തന്നെയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി ഓഫീസിൽ നിന്നാണോ കത്ത് പോയതെന്നും പാർട്ടി അന്വേഷിക്കും

Leave a Reply

Your email address will not be published. Required fields are marked *