മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കേരളത്തിലെ എന്‍സിപി നേതാക്കള്‍ മഹാരാഷ്ട്രയിൽ

മുംബൈ :എന്‍സിപി (എസ്) ദേശിയവര്‍ക്കിംഗ് പ്രസിഡന്റ് പി സി ചാക്കോയുടെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികള്‍ മഹാരാഷ്ട്രയിൽ എത്തി . പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഇന്നലെ മുതല്‍ പ്രചരണം തുടങ്ങി.10 ദിവസം മഹാരാഷ്ട്രയിലെവിവിധ മണ്ഡലങ്ങളിൽ പ്രചാരണ നടത്തുമെന്ന് എന്‍സിപി ദേശീയ സെക്രട്ടറി അഡ്വ ആര്‍ സതീഷ്‌കുമാര്‍ പറഞ്ഞു.

മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.86 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എന്‍സിപി മഹാരാഷ്ട്രയിലെ ഒരു നിര്‍ണായക രാഷ്ട്രീയ ശക്തിയാണ്. മഹാരാഷ്ട്രയില്‍ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന പി സി ചാക്കോയോടൊപ്പം എന്‍സിപി ദേശീയ സെക്രട്ടറി അഡ്വ : ആര്‍. സതീഷ്‌കുമാര്‍, മൈനോരിറ്റിസ് ഡിപ്പാര്‍ട്‌മെന്റ് ദേശീയ വൈസ് ചെയര്‍മാന്‍ കെടി മുജീബ്, എന്‍എസ്‌സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം അരുണ്‍ സത്യനാഥ് തുടങ്ങിയവരും പങ്കെടുക്കും.

താനെ, പുണെ, മുംബ്ര, കല്‍വ, പിംപ്രി ചിഞ്ചുവാഡ, തുടങ്ങിയ മണ്ഡലങ്ങളിലും എന്‍സിപി നേതാക്കള്‍ മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിലും മലയാളി യോഗങ്ങളില്‍ പങ്കെടുക്കും.എന്‍സിപി നേതാക്കളായ പുണെ മുന്‍ മേയര്‍ പ്രശാന്ത് ജഗ്താപ് മത്സരിക്കുന്ന പുണെ ഹഡപ്‌സര്‍, ബോട്ടം ബാബു സാഹേബ് പതരെ മത്സരിക്കുന്ന വടഗോണ്‍ശേരി മണ്ഡലത്തിലും മലയാളി യോഗങ്ങള്‍ പി സി ചാക്കോ ഉദ്്ഘാടനം ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കൂടുതല്‍ നേതാക്കള്‍ മഹാരാഷ്ട്രയില്‍ എത്തുന്നതാണെന്നും അഡ്വ ആര്‍. സതീഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *