കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരന് ശ്രമിക്കുന്നത് തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനാണെന്ന് കെ വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്നും ആലോചിക്കണമെന്നും കെ സുധാകരനെതിരെ കെ വി തോമസ് . തന്നെ പുറത്താക്കാന്‍ നേരത്തെയും ശ്രമങ്ങളുണ്ടായിരുന്നു. തന്നെ പുറത്താക്കേണ്ട തീരുമാനമെടുക്കേണ്ടത് സുധാകരനല്ല എഐസിസി ആണ്. എഐസിസി തീരുമാനം വരട്ടെ പിന്നീട് അതേകുറിച്ച് സംസാരിക്കാം. 2024 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസിന് ഒറ്റക്ക് നേരിടാന്‍ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞു.
ഇന്നു ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് കെ വി തോമസിനെ ക്ഷണമുണ്ടായിരുന്നില്ല. ഇതാണ് കെ.വി.തോമസിനെ പ്രകോപിച്ചത്.’രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് തന്നെ വിളിക്കാതിരുന്നത് മര്യാദകേടാണ് . ഖദര്‍ ഇട്ടാല്‍ മാത്രം കോണ്ഗ്രസ്ആവില്ല. തനിക്ക് സ്ഥാനമാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ പാര്‍ടിക്കായി തിരിച്ചും ചെയ്തിട്ടുണ്ട്. ജനങ്ങളാണ് അംഗീകാരം നല്‍കിയത്. തന്നേക്കാള്‍ സ്ഥാനമാനങ്ങള്‍ നേടിയവര്‍ ഇവിടെ ഉണ്ട്. തന്നേക്കാള്‍ പ്രായമുള്ളവര്‍ സ്ഥാനങ്ങളിലിരിപ്പുണ്ട്. തന്റെയും കെ സുധാകരന്റെയും സാമ്പത്തിക ഇടപാടുകള്‍ കൂടി അന്വേഷിക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.