താലികെട്ടിനിടെ വധു ഇറങ്ങിപ്പോയി : വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി

വിവാഹ ചടങ്ങുകള്‍ക്കിടെ താലി കെട്ടുന്ന മുഹൂര്‍ത്തമെത്തിയപ്പോള്‍ വധു ഇറങ്ങിയോടി. വധുവിന്റെ പ്രവര്‍ത്തിയില്‍ ആദ്യം അന്താളിച്ചുപോയ വരനും കൂട്ടരും പ്രശ്‌നം ചോദ്യം ചെയ്തതോടെ കല്ല്യാണമണ്ഡപത്തില്‍ കൂട്ടയടിയായി. കൊല്ലം ജില്ലയില്‍ കല്ലുംതാഴത്താണ് സംഭവ വിവാഹത്തിനിടെ അസാധാരണ സംഭവമുണ്ടായത്.

താലികെട്ടിനിടെ കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടിയ വധു ഗ്രീന്‍ റൂമില്‍ കയറി ആരു കാണാതെ ഇരിക്കുകയായിരുന്നു. വധുവിന്റെ കുടുംബത്തില്‍ തന്നെയുള്ള ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നതിന്റെ പേരിലാണ് പെണ്‍കുട്ടി ഇങ്ങനെ ചെയ്തത്. സംഭവം സംഘര്‍ഷത്തിലേക്ക് കടന്നതോടെ പോലീസെത്തി പ്രശ്‌നങ്ങളില്‍ ഇടപെട്ടു.

മണ്‍റോത്തുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹത്തിനിടയ്ക്കാണ് നാടകീയ സംഭവങ്ങള്‍.

വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് ഇടപെടുകയായിരുന്നു. വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കുമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ സംഘര്‍ഷം ആവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *