പാലക്കാട് > എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊലക്കേസില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പ്രതികള്‍ പിടിയില്‍.രമേശ്, ശരവണന്‍, ആറുമുഖന്‍ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. പ്രതികളെല്ലാം ആര്‍എസ്എസ്– ബിജെപി ബന്ധമുള്ളവരാണ്.
ഇവര്‍ കൊലപാതകത്തിന്‌ശേഷം രക്ഷപെട്ട കാര്‍ കഞ്ചിക്കോട് ഉപേക്ഷിച്ച് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. വൈകിട്ട് പോലീസിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത് ഔദ്യേഗികമായി സ്ഥിരീകരിച്ചേക്കും.