വയനാട്ടിലെയും പാലക്കാടിലെയും തെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന്റെ വിജയം: പാലോട് രവി

തിരുവനന്തപുരം:വയനാട്ടിലെയും പാലക്കാടിലെയും തെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന്റെ ഉജ്ജ്വല വിജയമാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ആഹ്ളാദം രേഖപ്പെടുത്തിക്കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ആഹ്ളാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിച്ചു. സന്തോഷസൂചകമായി പ്രവര്‍ത്തകര്‍ മധുര പലഹാര വിതരണം നടത്തി. പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ മാങ്കൂട്ടത്തിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. വി.എസ്.ശിവകുമാര്‍, ശരത്ചന്ദ്ര പ്രസാദ്, വര്‍ക്കല കഹാര്‍, ഡി.സുദര്ശനന്, ചെമ്പഴന്തി അനില്‍, ആറ്റിപ്രഅനില്‍, കെ.എസ്.ഗോപകുമാര്‍, ആനാട് ജയന്, കമ്പറ നാരായണന്, മുടവന്മുകള് രവി, കടകംപള്ളി ഹരിദാസ്, ജലീല്‍ മുഹമ്മദ്, എസ്.കൃഷ്ണകുമാര്‍, എം.ശ്രീകണ്ഠന് നായര്‍, വിനോദ്സെന്‍, പി.എസ്.ബാജിലാല്‍, കൈമനം പ്രഭാകരന്, മോളി അജിത്ത്, സി ജയചന്ദ്രന്, അഭിലാഷ് ആര്, നായര്‍, കെ.വി.അഭിലാഷ്, സി.ശ്രീകല, നദീറ സുരേഷ്, പാളയം ഉദയന്‍, കൊഞ്ചിറവിള വിനോദ്, പ്രേംജി, ലക്ഷ്മി.ആര്, ഗായത്രി.വി.നായര്‍, ദീപാ അനില്‍, ഗോപുനെയ്യാര്‍, ആര്.ഹരികുമാര്‍, ചാക്ക രവി ,സേവ്യര്‍ ലോപ്പസ്,പാറ്റൂര്‍ സുനില്‍, കരുംകുളം ജയകുമാര്‍, പി പദ്മകുമാര്‍, ഡി. അനില്‍ കുമാര്‍, മണ്ണാമൂല രാജന്, വെമ്പായം മനോജ്, സെയ്ദാലി കായ്പ്പാടി, നഗരസഭാ കൗണ്‍സിലര്‍ മേരി പുഷ്പം, തുടങ്ങിയവര്‍ പങ്കെടുത്തു.