പ്രസിഡന്റിനെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത് റസിഡൻസ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 1759 പ്രസിഡന്റായി എ. അൻസീറിനെ തെരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം സഹകരണ റിട്ടേണിങ് ഓഫീസറുടെ നേത്യത്വത്തിൽ നടന്ന തെരെഞ്ഞെടുപ്പിലാണ് അൻസീറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുൻ പ്രസിഡന്റായിരുന്ന
കെ.ആർ അഭയൻ രാജി വെച്ചതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കെ ആർ അഭയൻ , പ്രദീപ് മണി, വി.സതീഷൻ, എസ്. രത്നാകരൻ, ഉഷ, ബി. സുനിൽ, അൻസീന എ, ആശ എൽ.എം എന്നിവരാണ് മറ്റ് ബോർഡ് അംഗങ്ങൾ . നിജി എൻ.ബിയാണ് സെക്രട്ടറി .